Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധിക്കാല കലാപരിശീലനം...

അവധിക്കാല കലാപരിശീലനം സ്പീക്കർ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
മുക്കം: ഭാരതീയ കലകളെയും സംസ്കാരങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭയും സ്പീക്ക് മാക്കോയും സംയുക്തമായി മണാശ്ശേരി ഗവ. യു.പി സ്കൂളിൽ സംഘടിപ്പിക്കുന്ന സൗജന്യ കലാപരിശീലനം ഈ മാസം 24ന് രാവിലെ 10 മണിക്ക് നിയമസഭ സ്പീക്കർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഈ മാസം 22 മുതൽ 27 വെരയാണ് പരിശീലനം. ഭരതനാട്യം, കഥക്, ഒഡിസി, കർണാട്ടിക് മ്യൂസിക്, കഥകളി, പാവക്കൂത്ത്, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളിൽ പ്രശസ്ത കലാകാരന്മാർ പരിശീലനത്തിന് നേതൃത്വം നൽകും. എട്ടു വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. കേന്ദ്ര സർക്കാറി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിക്ക് ലക്ഷം രൂപയാണ് ചെലവ്. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, പി. പ്രശോഭ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story