Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:17 AM GMT Updated On
date_range 22 April 2018 5:17 AM GMTഡി.വൈ.എസ്.പി ഓഫിസ് മാര്‍ച്ചും ധര്‍ണയും തിങ്കളാഴ്ച
text_fieldsbookmark_border
താമരശ്ശേരി: പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോൺഗ്രസിെൻറ നേതൃത്വത്തില്‍ തിങ്കളാഴ്ച താമരശ്ശേരി ഡിവൈ.എസ.്പി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തും. കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. യോഗം ഡി.സിസി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ. അരവിന്ദന് അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, ഹബീബ് തമ്പി, എം.എം. വിജയകുമാര്‍, നവാസ് ഈര്‍പ്പോണ എന്നിവര്‍ സംസാരിച്ചു റോഡ് ഉദ്ഘാടനം താമരശ്ശേരി: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച ഓമശേരി ഗ്രാമപഞ്ചായത്തിലെ മേപ്പള്ളി -കുടുക്കില്‍ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുേന്നല് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. സക്കീന, വി. കദീജ മുഹമ്മദ്, ഒ.കെ സുരേഷ്, അബ്ദുൽ ഹമീദ്, അബ്ദു റഹ്മാന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story