Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് ഭീകരാന്തരീക്ഷം ...

പൊലീസ് ഭീകരാന്തരീക്ഷം സൃഷ്​ടിക്കുന്നത് അവസാനിപ്പിക്കണം - വ്യാപാരികൾ

text_fields
bookmark_border
കൊടുവള്ളി: ഹർത്താലി​െൻറ പേരിൽ വാവാട് പ്രദേശത്ത് പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി വ്യാപാരികൾ. വാവാട് അങ്ങാടിയിൽ കച്ചവടസ്ഥാപനത്തിൽ കയറി തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയും വ്യാപാരികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം പ്രതിഷേധിച്ചു. ഇത്തരം നടപടി ഇനിയും തുടർന്നാൽ ശക്തമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. എടക്കണ്ടി നാസർ അധ്യക്ഷത വഹിച്ചു. എം.പി. മുജീബ്, പി.സി. റാഷിദ്, ടി.ജി. പ്രകാശ്, കെ.പി. ആലി, കെ.കെ. ഷമീർ, ടി.എ. അസീസ്, പി.കെ. മുഹമ്മദ്, ഹബീബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story