Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:11 AM GMT Updated On
date_range 22 April 2018 5:11 AM GMTവനിത ലീഗ് പ്രതിഷേധിച്ചു
text_fieldsbookmark_border
മാവൂർ: ജമ്മു-കശ്മീരിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വനിത ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ആലിഹസൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഷരീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബർ കണ്ണാറ സുബൈദ, പി.എം. ഹാജറ, വി.കെ. ലിജി, ഹൈറുന്നിസ, കെ.പി. സുലൈഖ, ഇ.പി. സാബിറ, സി. സാറ, കെ. ലൈല, വി.എം. ആയിഷ, മുംതസ് ഊർക്കടവ് എന്നിവർ സംസാരിച്ചു. പി.ടി. സുബൈദ സ്വാഗതവും പി.പി. ഷരീഫ നന്ദിയും പറഞ്ഞു. പ്രേംദാസിന് മാവൂരിെൻറ ആദരം മാവൂർ: 2017ലെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ യേശുദാസ് പാടിയ ഗാനത്തിെൻറ രചയിതാവ് പ്രേംദാസ് ഗുരുവായൂരിന് മാവൂർ പൗരാവലി സ്വീകരണം നൽകി. വിദ്യാഭ്യാസകാലം ഉൾപ്പടെ 35 വർഷത്തോളം മാവൂരിൽ താമസിച്ച പ്രേംദാസ് ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പുരുഷൻ കടലുണ്ടി എം.എൽ.എ പ്രേംദാസിനെ പൊന്നാടയണിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് ഉപഹാരം നൽകി. എം. ധർമജൻ കാഷ് അവാർഡ് സമ്മാനിച്ചു. കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. മാവൂർ വിജയൻ, എം. ഉസ്മാൻ, ഇ.എം. ജയപ്രകാശ്, കെ.എസ്. രാമമൂർത്തി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story