Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം പഞ്ചായത്ത്​ ...

കുന്ദമംഗലം പഞ്ചായത്ത്​ മുനിസിപ്പാലിറ്റിയാക്കണം

text_fields
bookmark_border
കുന്ദമംഗലം പഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കണം കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തണമെന്ന് കുന്ദമംഗലം െഡവലപ്മ​െൻറ് കമ്മിറ്റി ആവശ്യപ്പെട്ടു. വിസ്തൃതിയുടെയും വരുമാനത്തി​െൻറയും ജനസംഖ്യയുടെയും കാര്യത്തിൽ തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റികളെക്കാൾ കുന്ദമംഗലം മുന്നിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഇത്തവണയെങ്കിലും മുനിസിപ്പാലിറ്റിയായി ഉയർത്തുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്ന് െഡവലപ്മ​െൻറ് കമ്മിറ്റി ആവശ്യപ്പെട്ടു. ബാബു നെല്ലൂളി (കോൺ), എം.കെ. മോഹൻദാസ് (സി.പി.എം), എം.വിശ്വനാഥൻ നായർ (പൗരസമിതി), രവീന്ദ്രൻ കുന്ദമംഗലം (പ്രസ്ക്ലബ്), പി.കെ. ബാപ്പു ഹാജി (കെ.വി.വി.ഇ.എസ്), ശശിധരൻ (സീടെക്), കെ. സുന്ദരൻ എന്നിവർ സംസാരിച്ചു. വികസന സമിതി പ്രസിഡൻറ് കെ.പി. വസന്തരാജ് അധ്യക്ഷത വഹിച്ചു. എം.കെ. ഇമ്പിച്ചിക്കോയ സ്വാഗതവും ടി. മുഹമ്മദ് നന്ദിയും പറഞ്ഞു. കാപ്ഷൻ Kgm1 കുന്ദമംഗലം െഡവലപ്മ​െൻറ് കമ്മിറ്റി യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി ഖാലിദ് കിളിമുണ്ട സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story