Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്തീരാങ്കാവിൽ ഹോട്ടൽ...

പന്തീരാങ്കാവിൽ ഹോട്ടൽ തകർത്ത കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
പന്തീരാങ്കാവ്: ബൈപ്പാസ് ജങ്ഷനിൽ കഴിഞ്ഞ ദിവസം ഹോട്ടൽ തകർത്ത കേസിൽ പ്രതിയായ യുവാവിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. വെൺമയത്ത് രാഹുലി(29)നെയാണ് എസ്.ഐ. കൈലാസ് നാഥി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് ബൈപ്പാസ് തട്ടുകട എന്ന ഹോട്ടലി​െൻറ ഗ്ലാസ് അലമാറകളും പാത്രങ്ങളും തല്ലിത്തകർത്തത്. കടയിൽ സൂക്ഷിച്ചിരുന്ന 23600 രൂപ നഷ്ടപ്പെട്ടതായും കടയുടമ പൊലീസിൽ നൽകിയ പരാതിയിലുണ്ടായിരുന്നു. നേരത്തെ ഗുണ്ടപ്പിരിവ് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഉടമ നൽകിയ പരാതിയിലുണ്ട്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇയാളോടൊപ്പമുണ്ടായിരുന്നവർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story