Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപള്ളിക്കുളങ്ങൾ...

പള്ളിക്കുളങ്ങൾ സംരക്ഷിക്കാൻ '​​േസവ്​'

text_fields
bookmark_border
പള്ളിക്കുളങ്ങൾ സംരക്ഷിക്കാൻ 'േസവ്' പള്ളിക്കുളങ്ങൾ സംരക്ഷിക്കാൻ 'േസവ്' കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവി​െൻറ (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയൺമ​െൻറ്) 'ജീവജലം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പള്ളിക്കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാെനാരുങ്ങുന്നു. പള്ളികളോട് അനുബന്ധിച്ച കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാൻ പള്ളി കമ്മിറ്റികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവി​െൻറ പ്രതിനിധികൾ കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദിന് നിവേദനം നൽകി. പള്ളി കമ്മിറ്റികൾ ജലസംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും സംരക്ഷണ കമ്മിറ്റി രൂപവത്കരിക്കണമെന്നും 'സേവ്' പ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ടായിരത്തോളം പള്ളികളിൽ അഞ്ഞൂറിലേറെ കുളങ്ങൾ ഉണ്ടായിരുന്നെങ്കിലും പലതും നികത്തിക്കഴിഞ്ഞതായി കോഴിക്കോട് ഖാദി പറഞ്ഞു. നിലവിലുള്ള പള്ളിക്കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാനുള്ള നിർദേശം കമ്മിറ്റികൾക്ക് നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ് കുമാർ, പ്രഫ. ശോഭീന്ദ്രൻ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, അബ്ദുള്ള സൽമാൻ, സുമ പള്ളിപ്രം എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. ഓരോ വിദ്യാലയവും ജലാശയം തെരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തളി സാമൂതിരി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമിട്ടിരുന്നു. photo save1 ജില്ലയിലെ പള്ളിക്കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവി​െൻറ പ്രതിനിധികൾ കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദിന് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story