Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:14 AM GMT Updated On
date_range 20 April 2018 5:14 AM GMTബി.സി. റോഡിൽ പുതിയ മേൽപ്പാലം; എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
text_fieldsbookmark_border
ഫറോക്ക്: ചെറുവണ്ണൂർ-ബി.സി. റോഡ് വികസനത്തിെൻറ ഭാഗമായി ചെറുവണ്ണൂരിലെ റെയിൽവേ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും എം.എൽ.എയും സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ വി.കെ.സി. മമ്മദ്കോയ എം.എൽ.എയും സതേൺ റെയിൽവേ അസിസ്റ്റൻറ് എൻജിനീയർ അബ്ദുൽ അസീസും സംഘവുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. 2017 ബജറ്റിൽ റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി ഇരുപത്തിയഞ്ച് കോടി രൂപ നീക്കിെവച്ചിരുന്നു. ബി.സി. റോഡ്-ചെറുവണ്ണൂർ പാത യാഥാർഥ്യമായാൽ ബേപ്പൂർ തുറമുഖവുമായുള്ള ഗതാഗതം സുഗമമാവും. നിലവിലെ പാലം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ മേൽപാലമാണ് നിർമിക്കുക. റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം പൊതുമരാമത്ത് ഉദ്യോഗസ്ഥരായ വിനുകുമാർ, പ്രസാദ്, പി. രാധാകൃഷ്ണൻ, കൗൺസിലർമാരായ പി.പി. ബീരാൻകോയ, പേരോത്ത് രാജീവൻ, റോഡ് വികസന കമ്മിറ്റി പ്രവർത്തകരായ പള്ളത്ത് പത്മനാഭൻ, ബഷീർ കുണ്ടായിത്തോട്, കെ. വിശ്വനാഥൻ, അബ്ദുൽ ഗഫൂർ തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story