Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാർമസിസ്​റ്റ്​...

ഫാർമസിസ്​റ്റ്​ തസ്​തികയിലെ ഒഴിവുകൾ നികത്തണമെന്ന്

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെയും മറ്റു ആശുപത്രികളിലെയും ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകൾ നികത്താൻ പബ്ലിക് സർവിസ് കമീഷൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ആവശ്യപ്പെട്ടു. കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർദ്രം പദ്ധതി, മാനസികാരോഗ്യ പദ്ധതി എന്നിവയിൽ ഫാർമസിസ്റ്റുമാരെ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സജിത്കുമാർ, സംസ്ഥാന ഫാർമസി കൗൺസിൽ വൈസ് പ്രസിഡൻറ് ടി. സതീശൻ, കെ.പി.പി.എ സംസ്ഥാന സെക്രേട്ടറിയറ്റംഗം ജയൻ കോറോത്ത്, കെ.എം. സലീം, എം.എ. ബൈജു, എം.കെ. പ്രേമാനന്ദൻ, കെ. രൂപേഷ്, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എം. മുരളീധരൻ, കെ.ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു. സർവിസിൽനിന്നും വിരമിക്കുന്നവർക്ക് ജില്ല സ്റ്റോർ വെരിഫിക്കേഷൻ ഒാഫിസർ എം.എൻ. ശോശാമ്മ ഉപഹാരങ്ങൾ നൽകി. പി. മുരളീമോഹൻ സ്വാഗതവും ശ്രീലേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രൂപേഷ് (പ്രസി), എൻ.വി. ആദർശ് (സെക്ര), ടി.സി. അബ്ദുൽ ജലീൽ, എം. ജീന (വൈസ് പ്രസി), എസ്.ആർ. സുമിത, കെ. പ്രബീഷ്കുമാർ (ജോ. സെക്ര), പി. ശ്രീലേഷ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story