Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:20 AM GMT Updated On
date_range 19 April 2018 5:20 AM GMTെഎ.ടി കോഒാഡിനേറ്റർമാരായി അധ്യാപകരെ നിയമിക്കണം
text_fieldsbookmark_border
കോഴിക്കോട്: വിദ്യാലയങ്ങളിൽ പി.ടി.എ സഹായത്തോടെ കമ്പ്യൂട്ടർ അധ്യാപകരായി ജോലിചെയ്യുന്ന അധ്യാപകരെ െഎ.ടി അറ്റ് സ്കൂളിെൻറ കീഴിൽ െഎ.ടി കോഒാഡിനേറ്റർമാരായി നിയമിക്കണമെന്ന് കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ നടന്ന കമ്പ്യൂട്ടർ ടീച്ചേഴ്സ് ഉത്തരമേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ വിദ്യാലയങ്ങളിലെ െഎ.ടി ലാബുകളുടെ കാര്യക്ഷമമായ പ്രവർത്തനം കമ്പ്യൂട്ടർ അധ്യാപകരുടെ സഹായത്തോടെയാണ് നടന്നുവരുന്നത്. െഎ.ടി പഠനം കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി അവധിക്കാല പരിശീലനത്തിൽ കമ്പ്യൂട്ടർ അധ്യാപകരെയും ഉൾപ്പെടുത്തുക, െഎ.ടി.ക്ക് പിരീഡ് അനുവദിക്കുക, കമ്പ്യൂട്ടർ ടീച്ചേഴ്സിന് സർക്കാർ ഒാണറേറിയം നൽകുക എന്നീ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാറിെൻറ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പറമ്പാട്ട് സുധാകരൻ, പി.കെ. അജിത്കുമാർ, സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ്കുമാർ, വി.കെ. അരവിന്ദൻ, ജില്ല സെക്രട്ടറി ടി. അശോക്കുമാർ, സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. ബഷീർ, ട്രഷറർ ഷാജു പി. കൃഷ്ണൻ, ടി.കെ. സരിത, െഎ. സാബിറ, കെ.ഒ. രാജി എന്നിവർ സംസാരിച്ചു. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം കോഴിേക്കാട്: ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാഫോറം 10 രൂപ അടച്ചാൽ ഒാഫിസിൽ നേരിട്ട് ലഭിക്കും. ഏഴാം ക്ലാസ് പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാം. മേയ് നാലിന് നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 വിദ്യാർഥികൾക്കാണ് പ്രവേശനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് രണ്ട് വൈകുന്നേരം നാല് വരെ. ഫോൺ: 0495 2380119.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story