Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉറവ് സാംസ്​കാരിക...

ഉറവ് സാംസ്​കാരിക വേദിയുടെ കളിയരങ്ങ് 10ന് തുടങ്ങും

text_fields
bookmark_border
താമരശ്ശേരി: വിദ്യാർഥികളുടെ അഭിനയശേഷിയും സർഗശേഷികളും വളർത്തുന്നതിനായി ഓമശ്ശേരിയിൽ ഉറവ് സാംസ്കാരികവേദി എല്ലാ വർഷവും നടത്തുന്ന കളിയരങ്ങ് പരിശീലന ക്യാമ്പ് േമയ് 10 മുതൽ 15വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2017ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, ഒ. മാധവൻ പുരസ്കാരം തുടങ്ങിയ നിരവധി അവാർഡ് ജേതാവായ ഡോ. സാംകുട്ടി പട്ടംകരി ക്യാമ്പിൽ സംബന്ധിക്കും. ഡോ. കെ.എസ്. വാസുദേവനാണ് ക്യാമ്പ് ഡയറക്ടർ. ഷിബു മുത്തൂറ്റ്, ബാബുരാജ് വാഴപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകും. താൽപര്യമുള്ളവർ 9745006982, 7736536569 നമ്പരിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജി.യു. വിനോദ്കുമാർ, ബാബുരാജ് പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിംലീഗ് ഏകദിന ക്യാമ്പ് താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിംലീഗ് ഏകദിന ക്യാമ്പ് 'സമർപ്പണം- 2018' േമയ് ഒന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ കിഴക്കോത്ത് വലിയ ജുമാമസ്ജിദിനടുത്ത് അൽഫിത്വർ കോമ്പൗണ്ടിൽ നടക്കും. മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡൻറ് വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ.കെ.എ. കാദർ, എം.എ. ഗഫൂർ, കെ.സി. അബ്്ദുൽ ഖാദർ, അഡ്വ. വേളാട്ട് അഹമ്മദ്, യു.കെ. അബു ഹാജി, സൈനുൽ ആബിദീൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. photo only tsy343 വ്യാഴാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന കാന്തപുരം തടായിൽ മഹല്ല് ജുമാമസ്ജിദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story