Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:18 AM GMT Updated On
date_range 19 April 2018 5:18 AM GMTകബഡി മത്സരം ആവേശമായി
text_fieldsbookmark_border
Photo: black cobra ബ്ലാക് കോബ്ര കൊടിയത്തൂരിൽ സംഘടിപ്പിച്ച കബഡി മത്സരത്തിൽനിന്ന് must.............. കൊടിയത്തൂർ: ബ്ലാക് കോബ്ര കൊടിയത്തൂർ സംഘടിപ്പിച്ച ജില്ലതല കബഡി ടൂർണമെൻറ് പ്രദേശത്തുകാർക്ക് ആവേശമായി. ജി.എം.യു.പി സ്കൂൾ ഫ്ലഡ്ലിറ്റ് മൈതാനിയിൽ നടന്ന മത്സരത്തിൽ ഗജമുഖ കണ്ണഞ്ചേരി ജേതാക്കളായി. ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സാൻഗ്രൗണ്ട് നടുവട്ടം, ആര്യൻസ് വടകര എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പ്ലാനറ്റ് എം.ഡി എം.എ. സലീം, എ.എസ് അസോസിയേറ്റ് മാനേജിങ് പാർട്ണർ എം.എം. ആശിഖ് എന്നിവർ മുഖ്യാഥിതികളായിരുന്നു. ഇ. അയ്യൂബ് അധ്യക്ഷത വഹിച്ചു. ക്ലബിെൻറ ഖത്തർ ചാപ്റ്റർ ഭാരവാഹികളായ എം.കെ. ഹക്കീം, ശാഹിൽ കണ്ണാട്ടിൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഷാമിൽ സ്വാഗതവും അഹ്ദൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story