Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.വൈ.എഫ്​.​െഎ...

ഡി.വൈ.എഫ്​.​െഎ പ്രവർത്തകന്​ മർദനമേറ്റു

text_fields
bookmark_border
കോഴിക്കോട‌്: ചക്കുംകടവ‌് എരഞ്ഞിക്കൽ പറമ്പിൽ ഡി.വൈ.എഫ‌്.ഐ പ്രവർത്തകന് മർദനമേറ്റു. ഇരുമ്പ‌് ദണ്ഡ‌ുകൊണ്ട‌് തലക്ക് അടിയേറ്റ ഡി.വൈ.എഫ‌്.ഐ യൂനിറ്റ‌് സെക്രട്ടറി എം.സി. നൗഷിഖിനെ (22) കോഴിക്കോട‌് മെഡിക്കൽ കോളജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കാലിന് അടിയേറ്റ‌് എല്ലുപൊട്ടുകയും തലക്ക് ഏഴ‌് തുന്നുമുണ്ട‌്. ബുധനാഴ‌്ച രാത്രി എട്ടരയോടെയാണ‌് മർദനമേറ്റത്. ബഹളം കേട്ട‌് ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാർ നൗഷിഖിനെ ബീച്ച‌് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ‌് ആശുപത്രിയിലേക്ക‌് മാറ്റുകയായിരുന്നു. ലഹരി, മണൽ മാഫിയയാണ് ആക്രമണത്തിന് പിന്നിെലന്ന് ഡി.വൈ.എഫ്.െഎ ആരോപിച്ചു. പന്നിയങ്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story