Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right11ാം ശമ്പള കമീഷനെ ഉടൻ...

11ാം ശമ്പള കമീഷനെ ഉടൻ നിയമിക്കണം

text_fields
bookmark_border
കോഴിക്കോട്: കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കുക, 11ാം ശമ്പള കമീഷനെ ഉടൻ നിയമിക്കുക, പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പെെട്ടന്ന് നടപ്പിലാക്കണമെന്ന് കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ കോഴിക്കോട് ജില്ല പ്രസിഡൻറ് ബീന പൂവ്വത്തിൽ ആവശ്യപ്പെട്ടു. ജില്ല പ്രവർത്തക സമ്മേളനവും മെംബർഷിപ് വിതരണോദ്ഘാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല വൈസ് പ്രസിഡൻറ് എം. ഷാജു അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ റസാഖ്, കെ.വി. സുനിൽകുമാർ, കെ.പി. സാദിഖലി, കെ. മുഹമ്മദ് ഇഖ്ബാൽ, യു.എസ്. ജിജിത്ത്, ടി. സുഭാഷ്കുമാർ, സി.കെ. അനിൽകുമാർ, വി.സി. സുബ്രഹ്മണ്യൻ, സത്യൻ കിഴക്കയിൽ, എ. ഇസ്മയിൽ, എ. അസീമത്തുല്ല ഖാൻ, കെ. പ്രകാശൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story