Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:12 AM GMT Updated On
date_range 19 April 2018 5:12 AM GMTമോരിക്കര ഫെസ്റ്റ് സമാപിച്ചു
text_fieldsbookmark_border
കക്കോടി: 'ഞങ്ങൾ മോരിക്കരക്കാർ' വാട്ട്സ്ആപ് ഗ്രൂപ് സംഘടിപ്പിച്ച മോരിക്കര ഫെസ്റ്റിെൻറ സമാപനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. ദേവദാസ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, മെംബർമാരായ ബിന്ദു, ശ്രീജില, മുൻ മെംബർമാരായ ചാനാരി വിജയൻ, വളപ്പിൽ രാജൻ, ജനറൽ കൺവീനർ ഇ. ശ്രീജിത്ത്, ഡി. ഹരീഷ്, കെ. ഗംഗാധരൻ, അഡ്വ. സി. സുഗതൻ എന്നിവർ സംസാരിച്ചു. കല, കായിക, വിദ്യാഭ്യാസ മേഖലകളിൽ കഴിവുതെളിയിച്ച കെ. ദിയ, നിളാനാഥ്, ഗീതു, ശ്രീലക്ഷ്മി, ഹരിപ്രിയ ഗണേഷ്, ശ്വേത സജീവ്, കെ.പി. വൃന്ദ എന്നിവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൽകി. കിഡ്നി മാറ്റിവെക്കേണ്ട അഭിനവ് എന്ന കുട്ടിക്ക് 'ഞങ്ങൾ മോരിക്കരക്കാർ' വാട്ട്സ്ആപ് ഗ്രൂപ്പിെൻറ സഹായത്തിെൻറ ആദ്യഗഡുവായ 26,000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചികിത്സാ കമ്മിറ്റി കൺവീനർ ഹരീഷിന് കൈമാറി. photo moreekara മോരിക്കര ഫെസ്റ്റിെൻറ സമാപനത്തോടനുബന്ധിച്ച് മികവു തെളിയിച്ചവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story