Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ജി.എം ക്യാമ്പ്...

എം.ജി.എം ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
ചാലിയം: ഒത്തുകൂടാം, നന്മതൻ തണലിൽ എന്ന പ്രമേയത്തിൽ എം.ജി.എം ഫറോക്ക് മണ്ഡലം സമിതി സംഘടിപ്പിച്ച ഹിദായ സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രഫ. അലി മദനി മൊറയൂർ, കടലുണ്ടി ഗ്രാമപഞ്ചായത്തംഗം ലുബൈന ബഷീർ എന്നിവർ മുഖ്യാതിഥികളായി. നജീബ കടലുണ്ടി, സമീറ തിരുത്തിയാട്, ഷമീന ഫാറൂഖ് കോളജ്, സുഹറ ചാലിയം, ലത്തീഫ് അത്താണിക്കൽ, ഹമീദ് അലി ചാലിയം, റഷീദ് മാസ്റ്റർ കടലുണ്ടി എന്നിവർ സംസാരിച്ചു. പത്രവിതരണത്തിനിടെ ഏജൻറിനു നായുടെ കടിയേറ്റു കടലുണ്ടി: പത്രവിതരണം നടത്തുന്നതിനിടെ ഏജൻറിനു നായുടെ കടിയേറ്റു. കടലുണ്ടി ഇടച്ചിറ മേലിയിൽ വീട്ടിൽ മനോഹരനെയാണ് (50) ബുധനാഴ്ച രാവിലെ നായ് കടിച്ചത്. ഇരുചക്ര വാഹനത്തിൽ പത്രം വിതരണം ചെയ്യുന്നതിനിടെ കടലുണ്ടി വീട്ടിൽ കാവ് പരിസരത്തുെവച്ച് ബുധനാഴ്ച രാവിലെ ആറരയോടുകൂടിയാണ് സംഭവം. സൈക്കിളിൽനിന്നും താഴെവീണ ഇദ്ദേഹത്തെ നായ് കടിച്ചുരുട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായ്യെ ഓടിച്ചശേഷം ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story