Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുതുള്ളിപ്പുഴ...

ഇരുതുള്ളിപ്പുഴ ശുചീകരണത്തിന് സ്വാഗതസംഘമായി

text_fields
bookmark_border
ഓമശ്ശേരി: സി.പി.എം ഓമശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന ഇരുതുള്ളിപ്പുഴ ശുചീകരണത്തിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റിയംഗം കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വസന്ത രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി. മജീദ് സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം ചന്ദ്രൻ നടമ്മൽപൊയിൽ നന്ദിയും പറഞ്ഞു. ലോക്കൽ സെക്രട്ടറി ഒ.കെ. സദാനന്ദൻ, വാർഡ് മെംബർ ഭാസ്കരൻ മാസ്റ്റർ, ലോക്കൽ കമ്മറ്റിയംഗം കെ.സി. അതൃമാൻ എന്നിവർ പ്രസംഗിച്ചു. കെ.കെ. അബ്ദുള്ളക്കുട്ടി ചെയർമാനായും എം.പി. മജീദ് കൺവീനറായും കമ്മിറ്റി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story