Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right65ാം വയസ്സിലും കൃഷിയിൽ...

65ാം വയസ്സിലും കൃഷിയിൽ പെൺകരുത്ത് തെളിയിച്ച് ലീല ജോസഫ്

text_fields
bookmark_border
കോടഞ്ചേരി: 65ാം വയസ്സിലും വാർധക്യത്തി​െൻറ അവശതകൾ വകവെക്കാതെ കൃഷിയിൽ പെൺകരുത്ത് തെളിയിച്ച വേളംകോട് കൊട്ടാരക്കുന്നേൽ ലീല ജോസഫ് മാതൃകയാകുന്നു. അധ്വാനിച്ചുണ്ടാക്കുന്നവയുടെ വിളവെടുപ്പിൽ അവ നല്‍കുന്ന സന്തോഷവും സംതൃപ്തിയുമാണ് ഈ വീട്ടമ്മയുടെ മുഖത്ത്. ഒന്നരയേക്കര്‍ കൃഷിയിടത്തിൽ 1000 വാഴകള്‍ അവക്കിടയിൽ പച്ചക്കറികള്‍, കൃഷിയിടത്തി​െൻറ ഇരുവശത്തായി കപ്പകൃഷിയും പണിക്കാരെ കൂട്ടി ദിവസവും തോട്ടത്തില്‍ പണിയെടുപ്പിക്കുന്നതും കൂടെപ്പണിയുന്നതും ഇവര്‍ തന്നെയാണ്. രാവിലെ ഏഴരക്ക് കൃഷിയിടത്തിലേക്കിറങ്ങുന്ന ഇവർ ഇടക്ക് ഭക്ഷണം കഴിക്കുന്നതിന് മാത്രം വീട്ടിലേക്ക് കയറുന്നു. എപ്പോഴാണോ കൃഷിയിടത്തില്‍ ഇരുട്ട് വീഴുന്നത് ആ സമയംവരെ പ്രായത്തി​െൻറ അവശതകളെ വകക്കൊതെ കൃഷിയിടത്തില്‍ സജീവമാണ്. വാഴക്കിടയിലൂടെയും കൃഷിയിടത്തി​െൻറ വിവിധ വശങ്ങളിലൂടെയും പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. പച്ചക്കറികള്‍ കൃഷിയിടത്തില്‍തന്നെ വിറ്റുപോകുന്നു. phoot: leelajoseph1 leelajoseph2 കൊട്ടാരക്കുന്നേൽ ലീല ജോസഫ് കൃഷിയിടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story