Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകശ്മീർ പെൺകുട്ടി:...

കശ്മീർ പെൺകുട്ടി: കടപ്പുറത്ത് പ്രതിഷേധമിരമ്പി

text_fields
bookmark_border
കോഴിക്കോട്: കശ്മീർ കഠ്വയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടി മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷിയാണെന്ന് എസ്.ഐ.ഒ അഖിലേന്ത്യ അധ്യക്ഷൻ നഹാസ് മാള. പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ, ജി.ഐ.ഒ കോഴിക്കോട് ജില്ല കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിം, ദലിത് സമൂഹങ്ങൾക്കെതിരായ സംഘ്പരിവാർ വേട്ടക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. മോദി ഭരണത്തി​െൻറ അന്ത്യം രാജ്യത്തെ മുസ്ലിം സ്ത്രീകളുടെയും ദലിത് സ്ത്രീകളുടെയും പ്രക്ഷോഭങ്ങൾ കാരണമാവുമെന്നതാണ് ഈ സമരങ്ങൾ നൽകുന്ന താക്കീതെന്ന് സാമൂഹിക പ്രവർത്തകർ സി.കെ. അബ്്ദുൽ അസീസ് പറഞ്ഞു. രാജിവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന കോഒാഡിനേറ്റർ വി.ആർ. അനൂപ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് പി.കെ. നുജൈം എന്നിവർ സംസാരിച്ചു. ശരീഫ സ്വാഗതവും അബ്്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് സി.കെ. ശരീഫ, ആയിശ ഗഫൂർ, അൻവർ കോട്ടപ്പള്ളി, അസ്ലഹ് കക്കോടി, ഷഹബാസ് മുറാദ്, ഷഹീൻ അബ്്ദുല്ല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story