Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർട്ട് ഓഫ് ദി ഹാർട്ട്...

ആർട്ട് ഓഫ് ദി ഹാർട്ട് ചിത്രപ്രദർശനം ഇന്നുമുതൽ

text_fields
bookmark_border
കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്കെതിരെ ആർട്ട് ഓഫ് ദി ഹാർട്ട് എന്ന പേരിൽ ബുധനാഴ്ച മുതൽ ചിത്രപ്രദർശനം ഒരുക്കുമെന്ന് യുവ ചിത്രകാരി പി.പി. ദിൽന ഷെറിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലളിതകല അക്കാദമി ആർട്ട്ഗാലറിയിൽ ഞായറാഴ്ച വരെയാണ് പ്രദർശനം. രാവിലെ 11.30ന് ഉമ ബെഹ്റ ഉദ്ഘാടനം ചെയ്യും. രാജ്യത്തി​െൻറ മുഴുവൻ തേങ്ങലായി മാറിയ കഠ്്വയിലെ പെൺകുട്ടിക്കു വേണ്ടിയാണ് പ്രദർശനം സമർപ്പിക്കുന്നത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ദിൽനയുടെ 13ാമത് പ്രദർശനമാണിത്. മഞ്ചേരി പൂക്കളത്തൂർ സി.എച്ച്.എം.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ദിൽന ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതാവ് സലീന, വി.എം. മുസ്തഫ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story