Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.പി. ഉസ്താദ്...

പി.പി. ഉസ്താദ് അനുസ്മരണം തുടങ്ങി

text_fields
bookmark_border
നരിക്കുനി: പാറന്നൂര്‍ പാലോളിത്താഴത്ത് നടക്കുന്ന പി.പി. ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് തുടക്കമായി. കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ സഖാഫി അണ്ടോണ, പി. ഉമര്‍ മുസ്‌ലിയാര്‍ എന്നിവർ സംസാരിച്ചു. ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, റാഫി അഹ്‌സനി കാന്തപുരം എന്നിവർ പ്രഭാഷണം നടത്തി. ബുധനാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ സിദ്ദീഖ് സഖാഫി അരിയൂര്‍ പ്രഭാഷണം നടത്തും. നാളെ ദിക്ര്‍ ദുആ സമ്മേളനവും, നവീകരിച്ച യൂനിറ്റ് ആസ്ഥാന മന്ദിര ഉദ്ഘാടനവും നടക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇല്യാസ് ഹൈദ്രൂസി എരുമാട്, കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, ടി.കെ. അബ്ദുറഹ്മാന്‍ ബാഖവി, ടി.എ. മുഹമ്മദ് അഹ്‌സനി എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story