Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:42 AM GMT Updated On
date_range 17 April 2018 5:42 AM GMTകുടുംബശ്രീ വാർഷികം മേയ് 17 മുതൽ കോഴിക്കോട്ട്
text_fieldsbookmark_border
കോഴിക്കോട്: കുടുംബശ്രീയുടെ 20ാമത് വാർഷികാഘോഷ പരിപാടികൾ മേയ് 17 മുതൽ 19 വരെ കോഴിക്കോട് നടക്കും. തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചെയർമാനും എ. പ്രദീപ് കുമാർ എം.എൽ.എ വർക്കിങ് ചെയർമാനുമായി സംഘാടക സമിതി രൂപവത്കരിച്ചു. എം.എൽ.എമാർ, ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത സംഘാടക സമിതി രൂപവത്കരണ യോഗം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന മിഷൻ േപ്രാഗ്രാം ഓഫിസർ കെ.വി. പ്രമോദ് വാർഷികാഘോഷ പരിപാടികൾ വിശദീകരിച്ചു. വാർഷികത്തിെൻറ ഭാഗമായി സംസ്ഥാനത്തെ 1065 സി.ഡി.എസുകളിലെയും ചെയർപേഴ്സന്മാർ പങ്കെടുക്കുന്ന സംഗമം, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ അണിനിരക്കുന്ന പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി.സി. കവിത, അസി. കോഓഡിനേറ്റർമാരായ ടി. ഗിരീഷ് കുമാർ, പി.എം. ഗിരീഷൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story