Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാട്ടുവെളിച്ചം വീശി...

നാട്ടുവെളിച്ചം വീശി എസ്​.എസ്​.എയുടെ അവധിക്കാല ക്യാമ്പുകൾ

text_fields
bookmark_border
കോഴിക്കോട്: സർവശിക്ഷ അഭിയാൻ (എസ്.എസ്.എ) നടത്തിവരുന്ന പ്രതിഭാകേന്ദ്രങ്ങളിൽ നാട്ടുവെളിച്ചം അവധിക്കാല ക്യാമ്പുകൾ സജീവം. ഇൗ മാസം ഒന്നു മുതൽ 20 വരെ വിവിധ തീയതികളിലായാണ് പാട്ടും കളിയും പടംവരയുമായി കുട്ടികൾ അവധിക്കാലം ആഘോഷിക്കുന്നത്. ജില്ലയിലെ 83 പ്രതിഭാകേന്ദ്രങ്ങളിലായി നടക്കുന്ന നാട്ടുവെളിച്ചം ക്യാമ്പുകളിൽ രണ്ടായിരത്തോളം കുട്ടികൾ പെങ്കടുക്കും. ഒരു പഞ്ചായത്തിൽ ഒരു പ്രതിഭക്യാമ്പാണുള്ളത്. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെ പഠനമുന്നേറ്റവും സർഗശേഷികളുടെ പരിപോഷണവും ലക്ഷ്യമാക്കിയാണ് എസ്.എസ്.എ പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്. സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ പ്രതിഭ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുക, സാമൂഹീകരണ പ്രക്രിയയിൽ സഹായിക്കുക, ശുചിത്വം, ആരോഗ്യം, തൊഴിൽശേഷി എന്നിവ വർധിപ്പിക്കുക, സ്കൂളിലെ കൊഴിഞ്ഞുപോക്ക് തടയുക എന്നിവയും പ്രതിഭാകേന്ദ്രങ്ങളുടെ ലക്ഷ്യങ്ങളാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രത്യേകമായി നിയമിക്കപ്പെട്ട വിദ്യാ വളൻറിയർമാരുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പഞ്ചായത്തിൽ ഒരു കേന്ദ്രമെങ്കിലും നിർബന്ധമായും ഉണ്ടാകുന്ന രീതിയിലാണ് ജില്ലയിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും ഇതിനായി നടപ്പുവർഷം 25 ലക്ഷം രൂപ മാറ്റിവെച്ചതായും ജില്ല േപ്രാഗ്രാം ഓഫിസർ വി. വസീഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story