Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിന്​ ഗുരുതര...

യുവാവിന്​ ഗുരുതര പരിക്കേറ്റു; വിവാദമായ വൈദ്യുതി പോസ്​റ്റ്​ മാറ്റിസ്ഥാപിച്ചു

text_fields
bookmark_border
കക്കോടി: യുവാവിന് ഗുരുതര പരിക്കേറ്റതോടെ റോഡിലെ വൈദ്യുതി പോസ്റ്റ് നീക്കി. നിരന്തരമായ പരാതി ഉയർന്നിട്ടും വൈദ്യുതി വകുപ്പ് ജീവനക്കാർ മാറ്റാതിരുന്ന മൂേട്ടാളി-പയമ്പ്ര റോഡിൽ പടിഞ്ഞാറ്റുംമുറി അംഗൻവാടിക്കു സമീപത്തെ വൈദ്യുതി പോസ്റ്റ് അപകടത്തെ തുടർന്ന് മുറിഞ്ഞുവീണിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പോസ്റ്റ് റോഡിൽനിന്ന് മാറ്റിസ്ഥാപിച്ചത്. ശനിയാഴ്ച രാത്രി എട്ടരക്ക് ചാലിൽത്താഴത്ത് പിലാത്തോട്ടിൽ രവിയുടെ മകൻ വിഷ്ണു (19) സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റി​െൻറ അടിഭാഗം മുറിഞ്ഞുവീണിരുന്നു. റോഡിൽ സ്ഥാപിച്ച പോസ്റ്റ് മാറ്റണമെന്ന് പലതവണ വൈദ്യുതി വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും മാറ്റിയിരുന്നില്ല. വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ രാത്രിയിൽ പോസ്റ്റിലിടിക്കുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതിത്തൂൺ തകർന്നിട്ടും കയറിൽ കെട്ടിനിർത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണ് പോസ്റ്റ് മാറ്റിയത്. post ku ബൈക്കിടിച്ച് തകർന്ന വൈദ്യുതി പോസ്റ്റ് കയർകെട്ടി നിർത്തിയ നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story