Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സംരക്ഷിക്കേണ്ടവർ...

'സംരക്ഷിക്കേണ്ടവർ തന്നെ ദലിതരുടെ അവകാശം ചോദ്യംചെയ്യുന്നത് ആശങ്കജനകം'

text_fields
bookmark_border
കോഴിക്കോട്: ദലിതരുടെ അവകാശസംരക്ഷണത്തിന് നേതൃത്വം നൽകേണ്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും കോടതികളും അവരുടെ അവകാശെത്തയും അസ്ഥിത്വെത്തയും ചോദ്യംചെയ്യാൻ ശ്രമിക്കുന്നത് ആശങ്കജനകമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. ദലിത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ നടന്ന അംബേദ്ക്കറുടെ 127ാമത് ജയന്തി ആഘോഷം ഡി.സി.സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ദലിത് സംഘടനകൾ നടത്തിയ ഹർത്താൽ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് സർക്കാർ െപാലീസിനെ ഉപയോഗിച്ചത് ദലിത് വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നത് -അദ്ദേഹം പറഞ്ഞു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഹബീബ് തമ്പി, എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറ് റസാഖ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി സി.കെ. ജലീൽ, ദലിത് കോൺഗ്രസ് നേതാക്കളായ പി.പി. സാമിക്കുട്ടി, പി.കെ. ഷൈജു, സി.കെ. ഷാജി, കെ. രാജീവൻ, കെ. സാമി, ഇ.കെ. പവിത്രൻ, വി.കെ. ഉഷ, കെ. വേലായുധൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story