Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:18 AM GMT Updated On
date_range 15 April 2018 5:18 AM GMTനഗരാതിർത്തികളിൽ സ്വാഗതമോതി കമാനങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലേക്ക് വരുന്നവർക്ക് സ്വാഗതമോതി ദേശീയ പാതയോരത്ത് കോർപറേഷൻ സ്ഥാപിച്ച കമാനങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. ദേശീയ പാതയിൽ തെക്കും വടക്കും അറ്റത്ത് നഗരപരിധി ആരംഭിക്കുന്നിടത്താണ് കമാനങ്ങൾ ഉയർന്നത്. എലത്തൂരിൽ കോരപ്പുഴ പലത്തിന് തെക്കും ഫറോക്കിൽ പൊതുമരാമത്ത് െറസ്റ്റ് ഹൗസിന് സമീപത്തുമാണ് കമാനങ്ങൾ. എലത്തൂരിലെ പ്രവേശനകമാനം തിങ്കളാഴ്ച രാവിലെ 10ന് മേയർ തോട്ടത്തിൽ രവീന്ദ്രനും ഫറോക്കിലേത് ചൊവ്വാഴ്ച രാവിലെ 8.30ന് ഡെപ്യൂട്ടി മേയർ മീരാദർശകും ഉദ്ഘാടനം ചെയ്യും. ഫറോക്ക് നഗരസഭ അതിർത്തിയിൽ ഫറോക്ക് പുഴയോരത്തും ചേമഞ്ചേരി പഞ്ചായത്ത് അതിർത്തിയിൽ കോരപ്പുഴയോരത്തുമാണ് കമാനം. 2016-17 ജനകീയാസൂത്രണ പദ്ധതിയിൽ കോർപറേഷെൻറ പ്രധാന അതിർത്തികളിൽ സ്വാഗത കമാനങ്ങൾ പണിയാൻ 10 ലക്ഷം വകയിരുത്തിയിരുന്നു. മൊത്തം 7.22 ലക്ഷം ചെലവിലാണ് രണ്ട് കമാനങ്ങളും പൂർത്തിയാക്കിയത്. കോൺക്രീറ്റിൽ തീർത്ത് ചെങ്കൽ മാതൃകയിലുള്ള ക്ലാഡിങ് ടൈലുകൾ വിരിച്ച കമാനങ്ങളിൽ നഗരസഭയുടെ പേര് സ്റ്റീൽ അക്ഷരങ്ങളിൽ കൊത്തിയ നിലയിലാണ്. ദേശീയപാത വിഭാഗത്തിെൻറ പ്രത്യേക അനുമതിയോടെയാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story