Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:15 AM GMT Updated On
date_range 15 April 2018 5:15 AM GMTസീബ്രാലൈനിൽ പൊതുജനങ്ങൾക്ക് ഭയമില്ലാതെ മുറിച്ചുകടക്കാൻ സൗകര്യമാക്കണം
text_fieldsbookmark_border
മുക്കം: പി.സി ജങ്ഷനിലെ സിബ്ര ലൈനിലൂടെ പൊതുജനങ്ങൾക്ക് ഭീതിയില്ലാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ടീൻ ഇന്ത്യ ഹൈസ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മ മുക്കം എസ്.ഐ കെ.പി.അഭിലാഷിന് നിവേദനം നൽകി. വാഹനങ്ങളുടെ കുതിച്ചുവരവ് കാരണം പി.സി ജങ്ഷനിലെ സിബ്രാ ലൈനിലൂടെ കടന്നുപോകണമെങ്കിൽ ജീവൻ പണയംവെക്കണം. മതിയായ പൊലീസ് സംവിധാനത്തിെൻറ അഭാവവും വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അവബോധമില്ലാത്തതുമാണ് പ്രശ്നത്തിനുള്ള കാരണം. ഈ പ്രശ്നം ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ടീൻ ഇന്ത്യ ജില്ല വൈസ് ക്യാപ്റ്റൻ ശാദ് മുഹമ്മദ്, ഏരിയാ കമ്മറ്റിയംഗം അമൽ ഹുസൈൻ, മുക്കം യൂനിറ്റ് ക്യാപ്റ്റൻ എസ് സിദാൻ, സെക്രട്ടറി മുഹമ്മദ് ഇഹ്സാൻ, ഷാഹിദ്, ഷാനിൽ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story