Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:15 AM GMT Updated On
date_range 15 April 2018 5:15 AM GMTകൂടരഞ്ഞിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം
text_fieldsbookmark_border
കൂടരഞ്ഞി: ഭരണകൂട ഭീകരതയുടെ പ്രതീകങ്ങളാണ് ഉന്നാവ് , കഠ്വ പെൺകുട്ടികളെന്ന് കൂടരഞ്ഞിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി. എം.എൽ.എയും സുരക്ഷ ഭടന്മാരുമായ കൊടും കുറ്റവാളികളെ ഷണ്ഡീകരിക്കാൻ നിയമനിർമാണം നടത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണ് കെട്ടിയാണ് പ്രതിഷേധിച്ചത്. വി.എൻ. ജംനാസ് ഉദ്ഘാടനം ചെയ്തു. നജീബ് കൽപ്പൂര് അധ്യക്ഷത വഹിച്ചു. ജോസ് പള്ളിക്കുന്നേൽ , സാവിച്ചൻ പള്ളിക്കുന്നേൽ , രാജു താമരക്കുന്നേൽ, സണ്ണിപെരികിലംതറപ്പേൽ , സെബിൻ പൈ മപിള്ളിൽ, നവീൻ കൊട്ടാരത്തിൽ, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു. അരുൺ കല്ലിടുക്കിൽ , സുഹൈൽ കണ്ണഞ്ചേരി , സൈനുദ്ദീൻ കക്കാടം പൊയിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story