Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
ഫറോക്ക്: കാശ്മീരിൽ അതിധാ രുണമായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബേപ്പൂർ മേഖലാ യൂത്ത് ലീഗ് മാത്തോട്ടത്ത് നിന്ന് അരക്കിണറിലേക്ക് . ജില്ലാ സെക്രട്ടറി പി.ഷെഫീഖ് അരക്കിണർ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ്പ്രസിഡണ്ട് എ സലാം, എം. എസ്. എഫ്. മണ്ഡലം ജനറൽ സിക്രട്ടറി ഡാനിഷ് .,മേഖലാ ഭാരവാഹികളായ മുജീബ് ബേപ്പൂർ ,ഹർഷാദ് മാത്തോട്ടം,നൗഷാദ് കല്ലിങ്ങൽ, ഷിഹാബ് തവളക്കുളം.ഹനീഫ കല്ലിങ്ങൽ' ബിലാൽ അരക്കിണർ എന്നിവർ നേത്രത്വം നൽകി. നാട്ടു വെളിച്ചം പ്രതിഭാ ക്യാമ്പ് ചാലിയം: കോഴിക്കോട് ബിആർസിയുടെ നേതൃത്വത്തിൽ ചാലിയം ഗവ.ഫിഷറീസ് എൽ. പി. സ്കൂളിൽകടലുണ്ടി പഞ്ചായത്ത് പ്രതിഭാകേന്ദ്രംക്യാമ്പ് സംഘടിപ്പിച്ചു. ത്രിദിന ക്യാമ്പ്കടലുണ്ടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിഥിരം സമിതി അധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ. ബഷീർ അധ്യക്ഷത വഹിച്ചു.വിവിധ സെഷനുകളിൽ കെ.അഭിജിത്ത്, എൻ.ജിജിബാല ,കെ ടി.ഷെരീഫ, കെ ടി.അനിത, സ്റ്റെല്ല മാർഗരറ്റ് എന്നിവർ ക്ലാസെടുത്തു .ഗ്രാമ പഞ്ചായത്ത് അഗം സി.ആയിഷാബീവി, പി.ടി.എ പ്രസിഡണ്ട് വി.ജമാൽ .ബി പി ഒ .കെ പി . സ്റ്റിവി,ട്രെയ്നർ കെ അനൂബ് കുമാർ,കോഡിനേറ്റർ കെ.സതീ,സ്റ്റാഫ് സെക്രട്ടറി എ.അബ്ദുൾ റഹീം, പ്രതിഭാ കേന്ദ്രം വളണ്ടിയർ വി.നിഷ, കൺവീനർ സി.എം ഷാഗി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധിച്ചു ഫറോക്ക് : കശ്മീരിൽ ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ സ്വച്ച് ഭാരത് ബാലികയുടെ ചുടുചോര കൊണ്ട് ഇന്ത്യ തിളങ്ങുന്നു എന്ന ശീർഷകത്തിൽ എസ്.എസ്.എഫ് കടലുണ്ടി സെക്ടർ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. കടലുണ്ടി ലെവൽ ക്രോസ്സ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ മുഹ്‌സിൻ ബുഖാരി വടക്കുമ്പാട് മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എഫ് കടലുണ്ടി സെക്ടർ പ്രസിഡന്റ് ദുൽകിഫിലി അഹ്‌സനി വട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു.ജംഷാദ് അഹ്‌സനി വട്ടപ്പറമ്പ്,അബ്ദുസമദ് ചാലിയം, ജുനൈസ് ഫാളിലി,സർഫറാസ് ചാലിയം,സാദിഖ് മിസ്ബാഹ്,അൻസാർ സി.എച് വട്ടപ്പറമ്പ്, ഷാഹിദ് കടലുണ്ടി എന്നിവർ നേതൃത്വം നൽകി. അഗ്നിവലയം തീർത്തുപ്രതിഷേധിച്ചു ഫറോക്ക്: സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായി രാജ്യത്ത് വർധിച്ചു വരുന്ന അതിക്രമങ്ങൾക്കും അതിനു കൂട്ട് നിൽക്കുന്ന ഭരണകൂട നിലപാടിലും പ്രതിഷേധിച്ച്‌ ഫറോക്ക് അങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഗ്നിവലയം തീർത്തുപ്രതിഷേധിച്ചു.കോൺഗ്രസ്സ്‌ ഫറോക്ക് മണ്ഡലം പ്രസിഡന്റ്‌ കെ.എ.വിജയൻ ഉദ്ഘാടനം ചെയ്തു.യൂത്ത്‌ കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാജി പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു.വാളക്കട ബാബു,മധു ഫറോക്ക്,ഷംസുദ്ധീൻ പുറ്റേക്കാട്‌,രവി മേലാട്ട്‌,കെ.ടി.പ്രസീദ്‌,അഷ്‌റഫ്‌ ചന്തക്കടവ്‌ എന്നിവർ പ്രസംഗിച്ചു.യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജകമണ്ഡലം ഭാരവാഹികളായ അൻഫാസ്‌ ഫറോക്ക്,സി.പി.സക്കീർ,ജംഷി മീറ,ജിത്തു ചുങ്കം,ജാഫർ അറഫാത്ത്‌,ഹാഷിം കാവിൽ,നൗഷാദ്‌ കോട്ടപാടം,മുജീബ്‌ ചെംബകശേരി,ശരത്‌ കുണ്ടായിതടം,ആസാദ് പുറ്റേക്കാട്‌‌,സജീർ,എം.വി.അമീർ ഷുഹൈൽ എന്നിവർ നേത്രത്യം നൽകി ഫയർ സർവ്വീസ് വീക്ക് ദിനമായി ആചരിച്ചു. ഫറോക്ക് : ദേശീയ ഫയർ സർവ്വീസ് വാരാചരരണത്തിന്റെ ഭാഗമായി ജില്ലയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫയർ സർവ്വീസ് വീക്ക് ദിനം ആചരിച്ചു .ഏപ്രിൽ 14 മുതൽ 21 വരെയാണ് ദേശീയ ഫയർ സർവ്വീസ് വാരമായി ആചരിച്ചു വരുന്നത്. 1944 ഏപ്രിൽ 14 ന് മുംബെ തുറമുഖത്ത് സ്പോടക വസ്തുക്കളുമായി വന്ന കപ്പലിൽ ഉണ്ടായ വൻ അഗ്നിബാധയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ സ്പോടനത്തിൽ മരിച്ച 66 ഫയർമാൻമാരുടെ പാവന സ്മരണക്കായാണ് ഫയർ സർവ്വീസ് വീക്ക് ആയി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാർ. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ ബഷീർ, ടി.കെ. ഹംസക്കോയ എന്നീ ജീവനക്കാരുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് വാഹനങ്ങളുടെ ഘോഷയാത്രയും സംഘടിപ്പിച്ചു. .സുരക്ഷയുടെ ഭാഗമായി ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു.ഇതിന്റെ ഭാഗമായി ഏപ്രിൽ 21 വരെ വിവിധ സ്ഥലങ്ങളിൽ അഗ്നി- സുരക്ഷ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനും പദ്ധതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story