Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വട്ടേഷൻ തിരിമറി...

ക്വട്ടേഷൻ തിരിമറി ആരോപണം വിജിലൻസ് അന്വേഷിക്കണം ^മുസ്​ലിംലീഗ്

text_fields
bookmark_border
ക്വട്ടേഷൻ തിരിമറി ആരോപണം വിജിലൻസ് അന്വേഷിക്കണം -മുസ്ലിംലീഗ് കൊടുവള്ളി: കൊടുവള്ളി സഹകരണ ബാങ്ക് കെട്ടിട അനുബന്ധ പ്രവർത്തനങ്ങളിൽ ക്വട്ടേഷൻ തിരിമറി സംബന്ധിച്ച് ആരോപണമുയർന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് കൊടുവള്ളി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ ആശാകേന്ദ്രമാകേണ്ട സഹകരണ ബാങ്ക് അഴിമതി നടത്തുന്നതിനും പാർട്ടി വളർത്തുന്നതിനും ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണം. ക്വട്ടേഷൻ തിരിമറി സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദർ, അലി മാനിപുരം, കെ.സി. മുഹമ്മദ്, വി.എ. റഹ്മാൻ, നാസർ എടക്കണ്ടി, പി. മുഹമ്മദ്, ടി.പി. നാസർ എന്നിവർ സംസാരിച്ചു. െറസി. അസോസിയേഷൻ രൂപവത്കരിച്ചു കൊടുവള്ളി: കരീറ്റിപ്പറമ്പിൽ 'നൂഞ്ഞിക്കര വയലോരം' െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. കൗൺസിലർ വിമല ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ യു.വി. ഷാഹിദ് അധ്യക്ഷത വഹിച്ചു. ടി.പി. യൂസുഫ്, ബഷീർ ഹാജി, എൻ.കെ. അസീസ്, അബ്ദുറഹ്മാൻ ഹാജി നാണൻപറമ്പത്ത്, രതീശ് എന്നിവർ സംസാരിച്ചു. പി.വി. അബ്ദുല്ല പൊങ്ങോടൻചാലിൽ സ്വാഗതവും അൻസാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story