Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:21 AM GMT Updated On
date_range 13 April 2018 5:21 AM GMTതാമരശ്ശേരി ഷോപ്പിങ് ഫെസ്റ്റിവൽ: ആവേശകരമായി വടംവലി മത്സരം
text_fieldsbookmark_border
താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന താമരശ്ശേരി ഷോപ്പിങ് ഫെസ്റ്റിവലിെൻറ ഭാഗമായി നടത്തിയ സംസ്ഥാനതല വടംവലി മത്സരം ആവേശകരമായി. 25 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജെ.ആര്.പി അഡ്മാസ് മുക്കം ഒന്നാംസ്ഥാനവും ഗ്രാൻഡ് സ്റ്റാര്‍ പുളിക്കല്‍ രണ്ടാംസ്ഥാനവും നേടി. താമരശ്ശേരി സബ് ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അമീർ മുഹമ്മദ്ഷാജി വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ജന.സെക്രട്ടറി റെജി ജോസഫ് സ്വാഗതം പറഞ്ഞു. പി.പി.ഹാഫിസുറഹ്മാന്‍, മുര്ത്താസ്ഫസല്അലി, പി.ടി.മന്‍സൂര്‍ അലി, മുഹമ്മദ് സാലി എന്നിവര്‍ സംസാരിച്ചു. യൂത്ത് വിങ് യൂനിറ്റ് പ്രസിഡൻറ് കെ.കെ. ഷമീര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story