Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ബേബി ബസാറിനെ മാതൃകാ...

'ബേബി ബസാറിനെ മാതൃകാ മാർക്കറ്റാക്കും'

text_fields
bookmark_border
കോഴിക്കോട്: ബേബി ബസാറിനെ ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃകാ മാർക്കറ്റാക്കുമെന്ന് സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് ടെനൻറ്സ് അസോസിയേഷൻ യോഗം അറിയിച്ചു. കഴിഞ്ഞ ദിവസം ബേബി ബസാറിൽ മോഷണം നടന്ന സാഹചര്യത്തിൽ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കും. സൗകര്യങ്ങളൊരുക്കുന്ന പദ്ധതി ഒയാസിസ് കോമ്പൗണ്ട്, ന്യൂ ബസാർ, ആനന്ദ ബസാർ, മൊയ്തീൻ പള്ളി റോഡ്, ബാലചന്ദ്ര പ്രസ് കോമ്പൗണ്ട്, സാമി കോമ്പൗണ്ട് എന്നീ മർച്ചൻറ്സ് അസോസിയേഷനുകളുമായി യോജിച്ച് നടപ്പാക്കും. യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. ഹാഷിം (ഡയമണ്ട് ലതർ) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. മനോജ്, കെ. സലീം, കെ.കെ. ഹാഷിം, കെ.വി. മഹബൂബ്, കെ. റഹീന, അഫ്സ അബ്ദുല്ല, കെ. ഹമീദ്, സി.ഐ. ജോയ്, പി. ജോഷി പോൾ, ലാമ്പർട്ട് ജോർജ്, ടി.എം. സൈമൺ, സി.സി. സൈമൺ, എം.കെ. ബിജു എന്നിവർ സംസാരിച്ചു. ഷെവലിയാർ സി.ഇ. ചാക്കുണ്ണി സ്വാഗതവും ട്രഷറർ എം.വി. മാധവൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story