Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:08 AM GMT Updated On
date_range 13 April 2018 5:08 AM GMTചേരിപ്പാടത്ത് പച്ചക്കറികൃഷി വിളവെടുപ്പ്
text_fieldsbookmark_border
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിൽ ചേരിപ്പാടത്ത് പച്ചക്കറി കൃഷി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. ഹസീന ഉദ്ഘാടനം ചെയ്തു. ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്സ്, വാർഡ് മെംബർ ജയരാജൻ എന്നിവർ സംസാരിച്ചു. പ്രദേശവാസികളായ പ്രിയൻ, മോഹൻദാസ്, സുബ്രഹ്മണ്യൻ, രഘു, മനോജ്, മുരളീധരൻ എന്നിവർ ചേർന്നാണ് 30 സെൻറ് വയലിൽ ജൈവ പച്ചക്കറി കൃഷി നടത്തിയത്. മൂന്നു വർഷമായി ഇവർ കൃഷിയിൽ സജീവമാണ്. നാടൻ പച്ചക്കറികൾക്ക് പുറമെ ഇത്തവണ വത്തക്ക, നിലക്കടല തുടങ്ങിയവയും വളർത്തിയിട്ടുണ്ട്. ഇളവൻ, വെണ്ട, കണിവെള്ളരി, പയർ തുടങ്ങിയവ വിളവെടുത്തു. കൃഷിഭവെൻറയും പഞ്ചായത്തിെൻറയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story