Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാറിെൻറ രണ്ടാം...

സർക്കാറിെൻറ രണ്ടാം വാർഷികം: വിപണനമേളയും സെമിനാറും മേയ് 10 മുതൽ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ മേയ് 10 മുതൽ 16 വരെ ബീച്ചിൽ ഉൽപന്ന-പ്രദർശന-വിപണന മേള നടത്തും. കുടുംബശ്രീ, ആരോഗ്യം, കൃഷി, ഫിഷറീസ്, പി.ആർ.ഡി, എസ്.സി, എസ്.ടി, കയർ, ടൂറിസം, വ്യവസായം, ഖാദി, ആർട്ടിസാൻസ്, എക്സൈസ്, വനം, ആർക്കിയോളജി, സിവിൽ സപ്ലൈസ്, പിന്നാക്ക വികസന കോർപറേഷൻ, കെ.എസ്. ഇ.ബി, അനെർട്ട്, കിർത്താഡ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്, സർഗാലയ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളടക്കം 80ഒാളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. നാടൻ ഭക്ഷണങ്ങളുടെ ഫുഡ്കോർട്ടും പുസ്തക സ്റ്റാളും സഹകരണ സംഘങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. മേളയിൽ എല്ലാദിവസവും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ഒരു ദിവസം വികസന സെമിനാറും നടക്കും. വാർഷികാഘോഷത്തി​െൻറ ഭാഗമായി വിവിധ വകുപ്പുകളുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും നടത്തും. ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കാവുന്ന പദ്ധതികളുടെ വിശദാംശങ്ങളും പ്രദർശനമേളയിൽ ആവശ്യമായ സ്റ്റാളുകളുടെ എണ്ണവും ജില്ല ഇൻഫർമേഷൻ ഓഫിസറെ ഏപ്രിൽ 13ന് മുമ്പ് അറിയിക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് ആവശ്യപ്പെട്ടു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളായും ജില്ല കലക്ടർ ചെയർമാനായും ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ കൺവീനറായും സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ എം.എൽ.എമാരായ എ. പ്രദീപ്കുമാർ, ജോർജ് എം. തോമസ്, പുരുഷൻ കടലുണ്ടി, ഡെപ്യൂട്ടി മേയർ മീര ദർശക്, കലക്ടർ യു.വി. ജോസ്, സബ് കലക്ടർ വിഘ്നേശ്വരി, ഇൻഫർമേഷൻ ഓഫിസർ, വിവിധ വകുപ്പുകളുടെ ജില്ല തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story