Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടി^മൈസൂരു...

തിരുവമ്പാടി^മൈസൂരു സൂപ്പർഫാസ്​റ്റ്​ സർവിസ് തുടങ്ങി

text_fields
bookmark_border
തിരുവമ്പാടി-മൈസൂരു സൂപ്പർഫാസ്റ്റ് സർവിസ് തുടങ്ങി തിരുവമ്പാടി: കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഓപറേറ്റിങ് സ​െൻററിൽനിന്നുള്ള ആദ്യത്തെ അന്തർ സംസ്ഥാന ബസ് സർവിസിന് തുടക്കം. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, പി.ടി. ഹാരിസ്, ജോയി അഗസ്റ്റിൻ, കെ.എം. മുഹമ്മദാലി എന്നിവർ സംബന്ധിച്ചു. ദിനേന രാവിലെ 8.20ന് തിരുവമ്പാടിയിൽനിന്ന് തുടങ്ങുന്ന സർവിസ് തൊണ്ടിമ്മൽ, മുക്കം, ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട വഴി ഉച്ചക്ക് രണ്ടിന് മൈസൂരുവിലെത്തും. തിരിച്ച് വൈകീട്ട് ഏഴിന് പുറപ്പെടും. രാത്രി ഒന്നിന് കോഴിക്കോട്ടെത്തുന്ന ബസ് രണ്ടു മണിയോടെ മുക്കം വഴി തിരുവമ്പാടിയിലെത്തും. ക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങളൊരുക്കി തിരുവമ്പാടി: പുന്നക്കൽ സ​െൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങൾ ഒരുക്കി. വിവിധ സ്ഥാപനങ്ങളുടെയും പ്രവാസികളുടെയും സഹകരണത്തോടെയാണ് ക്ലാസ് മുറികൾ നവീകരിച്ചത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി ചക്കിട്ടമുറിയിൽ അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഷാലി എ. ജോസ്, ക്ലർക്ക് കെ.ടി. ജോർജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഉപഹാരസമർപ്പണം ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിൽസൻ താഴത്ത് പറമ്പിൽ, ബോസ് ജേക്കബ്, റോബർട്ട് നെല്ലിക്കതെരുവിൽ, പി.ടി.എ പ്രസിഡൻറ് ഉമർ ചകരോലിൽ, ജീവൻ ജോർജ്, ജിനേഷ് ഭാസ്കർ, കോയ പുതുവയൽ, സജി ഫിലിപ്പ്, ടി.ജെ. സേവ്യർ, പി.ജെ. ഷാജി, ജിനോ വി. ജോസ് എന്നിവർ സംസാരിച്ചു. പരിശീലനം തിരുവമ്പാടി: വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ പരിശീലന പരിപാടി 'ഗ്രീൻ വിങ്സ്' കൂടരഞ്ഞിയിൽ തുടങ്ങി. സന്നദ്ധ സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയാണ് സ്കൂൾ വിദ്യാർഥികളുടെ മികവുയർത്താൻ പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളെ സാമൂഹിക മൂല്യബോധമുള്ളവരാക്കി മാറ്റുകയെന്നതാണ് ലക്ഷ്മിടുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുത്തവർക്കാണ് പരിശീലനം. ഒമ്പത്, പത്ത് ക്ലാസുകളിലും തുടർപരിശീലനം നൽകും. രണ്ടാം ശനിയാഴ്ചകളിലും അവധിദിനങ്ങളിലുമാണ് പരിശീലനം. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡൻറ് ബാബു ചെല്ലന്തറയിൽ അധ്യക്ഷത വഹിച്ചു. ഫാ. റോയി തേക്കുംകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോഓഡിനേറ്റർ ബാബു അഗസ്റ്റിൻ, പി.സി. ജോസഫ്, ബാബു ജോസഫ്, ജോസ് കടമ്പനാട്ട്, ജോസ് മടപ്പള്ളി, ടോമി പ്ലാത്തോട്ടം, എൻ.വി. ജോർജ്, പ്രീതി രാജീവ്, എം.ആർ. പുരുഷോത്തമൻ, പി.ടി. ഹാരിസ്, ജെമി സിജോ പന്തപ്പിള്ളി, എം.എ. ജോയ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story