Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ വാഹനങ്ങൾ...

നഗരത്തിൽ വാഹനങ്ങൾ പൂട്ടിയിടുന്ന സ​മ്പ്രദായം നിർത്തലാക്കണം

text_fields
bookmark_border
കോഴിക്കോട്: നഗരത്തിൽ നിർത്തിയിട്ട വാഹനങ്ങൾ പൊലീസ് ചങ്ങലയും പൂട്ടുമിട്ട് ലോക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേരള ഹ്യൂമൻ റൈറ്റ്സ് മൂവ്മ​െൻറ് ആവശ്യപ്പെട്ടു. നിയമാനുസരണം നിർത്തിയിട്ട വാഹനങ്ങളുടെ പേരിൽ കേസെടുത്ത് കോടതിയിൽ അയക്കുന്നതിനു പകരം പൊലീസ് സ്വയം കോടതിയാവുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയും നീതിനിഷേധവുമാണ്. നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള അവസരം നൽകാതെ പിഴയടച്ചാലേ വാഹനം വിട്ടുതരുകയുള്ളൂ എന്ന പൊലീസ് നിലപാട് മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണ്. ജില്ല പ്രസിഡൻറ് അഡ്വ. എം.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. പി.ആർ. സുനിൽ സിങ്, മോഹനൻ പറയഞ്ചേരി, കെ. സന്തോഷ്കുമാർ, ബേബിവാസൻ, എം.എസ്. മെഹബൂബ്, ടി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. പണം കളഞ്ഞുകിട്ടി കോഴിക്കോട്: സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് തുക വീണുകിട്ടിയിട്ടുണ്ട്. നഷ്ടപ്പെട്ട ആൾ തെളിവുസഹിതം 8547870293 നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story