Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസുകാര​െൻറ...

പൊലീസുകാര​െൻറ സത്യസന്ധത; ലോറി ഡ്രൈവർക്ക് 30,000 രൂപ തിരിച്ചു കിട്ടി

text_fields
bookmark_border
ചേളന്നൂർ: പൊലീസുകാര​െൻറ സത്യസന്ധതമൂലം ലോറി ഡ്രൈവർക്ക് തിരിച്ചുകിട്ടിയത് രേഖകളും 30,000 രൂപയും. കാക്കൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പേരാമ്പ്ര സ്വദേശി പി.കെ. രജീഷി​െൻറ സത്യസന്ധത മൂലമാണ് കിഴക്കുംമുറി പുതിയേടത്ത് സിറാജിന് പണവും രേഖകളുമടങ്ങിയ പഴ്സ് തിരിച്ചുകിട്ടിയത്. ബുധനാഴ്ച രാവിലെ അമ്പലത്തുകുളങ്ങര പെട്രോൾപമ്പിൽവെച്ച് വാഹനം കഴുകുന്നതിനിടെയാണ് സിറാജിൽ നിന്ന് പഴ്സ് നഷ്ടമായത്. വീട്ടിലെത്തിയപ്പോഴാണ് ത​െൻറ പഴ്സ് നഷ്ടമായത് സിറാജ് അറിയുന്നത്. കുമാരസ്വാമി ഭാഗത്തേക്ക് പെറ്റീഷൻ അന്വേഷിക്കാൻ പോകുന്നതിനിടെയാണ് റോഡിൽ പഴ്സ് കിടക്കുന്നത് രജീഷി​െൻറ ശ്രദ്ധയിൽ പെട്ടത്. ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പഴ്സിൽ ഉണ്ടായിരുന്നെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പർ ഉണ്ടായിരുന്നില്ല. പഴ്സിൽ ഉണ്ടായിരുന്ന സുഹൃത്തി​െൻറ വിസിറ്റിങ് കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് സിറാജിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാക്കൂർ എസ്.െഎ കെ.കെ. ആഗേഷി​െൻറയും പൊലീസ് സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ പണവും പഴ്സും കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story