Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിലതെറ്റുന്ന വിവാഹ...

നിലതെറ്റുന്ന വിവാഹ ആഘോഷം പൊലീസിന്​ തലവേദനയാകുന്നു

text_fields
bookmark_border
നിലതെറ്റുന്ന വിവാഹ ആഘോഷം പൊലീസിന് തലവേദനയാകുന്നു കൊയിലാണ്ടി: വിവാഹ ആഘോഷത്തി​െൻറയും വിരുന്നു സൽക്കാരത്തി​െൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു. ജോലി ഭാരത്തിനിടെ ആഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ പൊലീസിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, വിവിധ നിറത്തിലുള്ള കൊടികളുടെ ഉപയോഗം, മറ്റു പരാക്രമങ്ങൾ എന്നിവയാണ് അരങ്ങേറുന്നത്. ഇത് സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. മൂടാടി, കാപ്പാട്, തിരുവങ്ങൂർ എന്നിവിടങ്ങളിൽനിന്ന് നിരവധി പരാതികളാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കല്യാണ വീടുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story