Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവ് വിൽപന:...

കഞ്ചാവ് വിൽപന: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്: പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്നിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളടക്കം മൂന്ന് പേർ എക്സൈസി​െൻറ പിടിയിലായി. വള്ളിക്കുന്നിൽ എത്തിയവർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശികളായ രാജേഷ് (20), ഫവാസ് (20) എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വയനാട് സ്വദേശി മണിച്ചിറ മണിയെയും കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് 35 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ്, പ്രിവൻറിവ് ഓഫിസർ കെ.പി. റഷീദ്, അബ്ദുൽ ഗഫൂർ, അജിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story