Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താലി​െൻറ മറവിൽ...

ഹർത്താലി​െൻറ മറവിൽ അന്യായ അറസ്​റ്റ്​: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
മുക്കം: ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന് പിന്തുണ നൽകി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകരെയും ദലിത് സംഘടന പ്രവർത്തകരെയും ഹർത്താലി​െൻറ മറവിൽ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് നഈം ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയാഖത്തലി സ്വാഗതവും ട്രഷറർ ഒ. അസീസ് നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ശംസുദ്ദീൻ ആനയാംകുന്ന്, സോളി ജോർജ്, സാലിം ജീറോഡ്, മുജീബ് മാസ്റ്റർ, അബ്ദു ചാലിൽ എന്നിവർ നേതൃത്വം നൽകി. photo MKMUC 3 അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story