Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:08 AM GMT Updated On
date_range 11 April 2018 5:08 AM GMTഹിന്ദിയിൽ രചിക്കപ്പെടുന്നത് സമ്പുഷ്ട കൃതികൾ
text_fieldsbookmark_border
േകാഴിക്കോട്: മറ്റു ഭാഷാ സാഹിത്യങ്ങളെ അപേക്ഷിച്ച് ഹിന്ദിയിൽ രചിക്കപ്പെടുന്നത് സമ്പുഷ്ട കൃതികളാണെന്നും ലോകഭാഷ സാഹിത്യത്തിലേക്ക് ഹിന്ദിയിലെ മഹത്തായ കൃതികൾ മൊഴിമാറ്റം ചെയ്തുവരികയാണെന്നും കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം പ്രഫ. വി.കെ. സുബ്രഹ്മണ്യം. കേരള ഹിന്ദി പരിഷത്തിെൻറ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സംസ്ഥാനതല ഹിന്ദി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഹിന്ദി പരിഷത്ത് പ്രസിഡൻറ് ഡോ. പവൂർ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ ഹിന്ദി ഉപദേശക സമിതി അംഗവും കേരള ഹിന്ദി പരിഷത്ത് വൈസ് പ്രസിഡൻറുമായ ഡോ. എം.പി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എ. അച്യുതൻ, ജനറൽ സെക്രട്ടറി വി.െക. ബാലകൃഷ്ണൻ, കേരള ഹിന്ദി പ്രചാരസഭ ഹിന്ദി കോളജ് പ്രിൻസിപ്പൽ വിനു ടെമ്പ്ര, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ഹിന്ദി കോളജ് പ്രിൻസിപ്പൽ സ്വർണകുമാരി, മറ്റക്കര സുകുമാരൻ നായർ, ശിവാനന്ദൻ, അനൂപ്, ഷിജിത്, ലൈല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story