Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനമോചനയാത്ര:...

ജനമോചനയാത്ര: ജില്ലയിലെ ആദ്യ സ്വീകരണം കുറ്റ്യാടിയിൽ

text_fields
bookmark_border
കുറ്റ്യാടി: വർഗീയ ഫാഷിസത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രക്ക് ജില്ലയിലെ ആദ്യ സ്വീകരണം ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടിയിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വയനാട്ടിൽനിന്ന് പക്രന്തളം ചുരം വഴി വരുന്ന യാത്രയെ വൈകീട്ട് മൂന്നിന് ജില്ലാതിർത്തിയായ തൊട്ടിൽപാലത്ത് ജില്ല, സംസ്ഥാന നേതാക്കൾ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ കുറ്റ്യാടിയിലേക്ക് ആനയിക്കും. മരുതോങ്കര റോഡിൽ നടക്കുന്ന സമ്മേളനം മുല്ലപ്പള്ളി രാചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ കുറ്റ്യാടിയിലെ സ്വീകരണത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ വി.എം. ചന്ദ്രൻ, കെ.ടി. ജയിംസ്, കെ.പി. രാജൻ, ഡി.സി.സി സെക്രട്ടറി മോഹൻ പാറക്കടവ്, ബ്ലോക്ക് പ്രസിഡൻറ് കോരങ്കോട്ട് മൊയ്തു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story