Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താൽ പൂർണം

ഹർത്താൽ പൂർണം

text_fields
bookmark_border
കൊയിലാണ്ടി: ദലിത് സംഘടനകൾ നടത്തിയ ഹർത്താൽ കൊയിലാണ്ടി നഗരത്തിൽ പൂർണം. രാവിലെ കടകൾ തുറന്നിരുന്നെങ്കിലും ഹർത്താൽ അനുകൂലികളുടെ ആവശ്യപ്രകാരം അടച്ചു. ഓട്ടോകളും സ്വകാര്യ വാഹനങ്ങളും ഓടി. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഒറ്റപ്പെട്ട സ്വകാര്യ ബസുകൾ സർവിസ് നടത്തി. കൊയിലാണ്ടി-വടകര, കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിയില്ല. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ വൈകീേട്ടാടെ വിട്ടയച്ചു. ഇവരെ ആനയിച്ച് ഹർത്താലിനെ പിന്തുണച്ചവർ അങ്ങാടിയിൽ പ്രകടനം നടത്തി. നവീകരിച്ച ക്ഷേത്രക്കുളം സമര്‍പ്പിച്ചു കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നവീകരിച്ച തീര്‍ഥക്കുളത്തി​െൻറ സമര്‍പ്പണം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിർവഹിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമ സംവിധായകന്‍ പ്രജേഷ് സെന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ മുഖ്യാതിഥിയായിരുന്നു. ഇ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം വാസ്തുശില്‍പി സോണിറ്റ്, ഒ.ടി. വിജയൻ, ഗാനരചയിതാവും തിരക്കഥാകൃത്തുമായ നിധീഷ് നടേരി എന്നിവരെ മേല്‍ശാന്തി കീഴാറ്റുപുറത്ത് ഇല്ലം കൃഷ്ണന്‍ നമ്പൂതിരി പൊന്നാടയണിയിച്ച് ആദരിച്ചു. ദാമോദരന്‍ നമ്പൂതിരിപ്പാട്, ഹാജി പി. ഉസ്മാൻ, കെ.എം. രാജീവൻ, എം. ബാലകൃഷ്ണന്‍ നായർ, എം. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി.പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും വി.കെ. ഷാജി നന്ദിയും പറഞ്ഞു. കലാഭവന്‍ അമൃതകുമാര്‍ നയിച്ച മീനരാവ് 2018 അരങ്ങേറി. ചക്കയാണ് താരം കൊയിലാണ്ടി: ചക്കയാണ് പുതിയകാല താരം. സംസ്ഥാന ഫലപദവി ലഭിച്ചതോടെ ചക്ക വി.വി.ഐ.പിയായി തിളങ്ങുന്നു. വിവാഹ സൽക്കാരങ്ങളിലും മറ്റു പ്രധാന വിരുന്നുകളിലുമൊക്കെ ചക്കക്ക് ഇപ്പോൾ താരപദവിയാണ്. ഗ്രാമവീഥികളിലും പറമ്പുകളിലുമൊക്കെ ചീഞ്ഞളിഞ്ഞു കിടന്നിടത്തുനിന്നാണ് ഈ ഉയർത്തെഴുന്നേൽപ്പ്. പുഴുങ്ങിയ ചക്കവിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. പഴുത്ത ചക്ക കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ, ചക്കപ്പായസം എന്നിവയും സൽക്കാരങ്ങളിൽ പ്രഥമസ്ഥാനത്തുണ്ട്. ഏറെക്കാലം മുമ്പ് കേരളീയരുടെ ഭക്ഷണപ്പട്ടികയിൽ ചക്കക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. ആധുനിക ഭക്ഷണങ്ങളുടെ കടന്നുകയറ്റത്തിൽ പിന്നാക്കം പോകുകയായിരുന്നു. അവിടെനിന്നാണ് ഇപ്പോഴത്തെ കുതിപ്പ്. ആരോഗ്യത്തിന് ഗുണപ്രദമാണെന്ന വാദവും ചക്കയുടെ നല്ല കാലത്തിന് കാരണമായി.
Show Full Article
TAGS:LOCAL NEWS 
Next Story