Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കാൻ മോ​േട്ടാർ വാഹന വകുപ്പ്​ നടപടി തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: റോഡരികിലും മറ്റുമായി ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യാൻ മോേട്ടാർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇരുചക്ര വാഹനങ്ങളും കാറും ലോറിയുമടക്കം നിരവധി വാഹനങ്ങളാണ് റോഡരികിലും മറ്റുമായി ഉപേക്ഷിച്ച നിലയിലുള്ളത്. ഇതിൽ പലതും തുരുെമ്പടുത്ത് നശിച്ചും ചെടികൾ വളർന്നും ഉപയോഗശൂന്യമായ നിലയിലാണ്. ആദ്യപടിയായി റോഡരികിൽനിന്ന് വാഹനങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മോേട്ടാർ വാഹനവകുപ്പ് നോട്ടീസിറക്കി. പത്തു ദിവസത്തിനകം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കാനാണ് അറിയിപ്പെന്ന് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ സി.ജെ. പോൾസൺ അറിയിച്ചു. ഇതിൽ പലതും മോഷ്ടിക്കപ്പെട്ടതോ കുറ്റകൃത്യത്തിൽ ഉപയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളാവാനാണ് സാധ്യത. നല്ലളം, മലാപ്പറമ്പ് ഭാഗങ്ങളിലെല്ലാം ഇത്തരം വാഹനങ്ങളുണ്ട്. പ്രാഥമിക ഘട്ടത്തിൽ ഉടമകളെ കണ്ടെത്താൻ കഴിയാത്ത വാഹനങ്ങൾ പിന്നീട് ഷാസി നമ്പറും മറ്റും ഉപയോഗിച്ച് ഉടമസ്ഥനെ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story