Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎടക്കുടി^വലിയപറമ്പില്‍...

എടക്കുടി^വലിയപറമ്പില്‍ റോഡ്‌ ഉദ്ഘാടനം

text_fields
bookmark_border
എടക്കുടി-വലിയപറമ്പില്‍ റോഡ്‌ ഉദ്ഘാടനം എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡിൽപ്പെട്ട എടക്കുടി-വലിയപറമ്പില്‍ റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് നിര്‍വഹിച്ചു. നാലര ലക്ഷം രൂപ ചെലവില്‍ 140 മീറ്റര്‍ നീളത്തിലാണ് റോഡി​െൻറ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. മുപ്പതോളം തൊഴിലാളികളെ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയിലുള്‍പ്പെട്ട സ്ത്രീകളുടെ കര്‍മശേഷി ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് അംഗം ശ്രീജ മഠത്തില്‍ അധ്യക്ഷത വഹിച്ചു. എം. ബഷീര്‍, കെ.കെ. സുനിത, ശ്രീജ ചേലത്തൂര്‍, ഹഖ് ഇയ്യാട്, എം.സി. അബ്ബാസ്, കെ.പി. ജമാലുദ്ദീന്‍, ഇ.കെ. അബ്ദുല്‍ ഖയ്യൂം, പുഷ്പന്‍, ഇ.സി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം നാട്ടുകാര്‍ പായസവിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story