Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയമായി പാവയിൽ...

ജനകീയമായി പാവയിൽ ഫെസ്​റ്റ്​

text_fields
bookmark_border
അത്തോളി: ഒരു നാട് മുഴുവൻ ആതിഥേയത്വം വഹിച്ച ഏഴുദിവസം നീണ്ടുനിന്ന പരിസ്ഥിതി സൗഹൃദ ടൂറിസം മേളയായ രണ്ടാമത് പാവയിൽ ഫെസ്റ്റിന് ജനങ്ങളുടെ പൂർണ പിന്തുണ. ഗ്രാമത്തി​െൻറ വിശുദ്ധി നിറഞ്ഞ സൗന്ദര്യം നുകരുന്നതിനും സൗഹൃദത്തി​െൻറ പുതിയ അന്തരീക്ഷം തീർത്ത വിസ്മയ കാഴ്ചകൾ കാണാനും പാവയിൽ ഗ്രാമത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. ജല വിനോദയാത്ര, അമ്യൂസ്മ​െൻറ് പാർക്ക്, ഒഴുകുന്ന പൂന്തോട്ടം, പുഴക്കു കുറുകെ ആകാശയാത്ര, പെഡൽ ബോട്ടിങ്, കാടറിഞ്ഞ കാനനയാത്ര, ഊഞ്ഞാൽ ഗ്രാമം, തോണി വീട്ടിൽ സ്വപ്ന സഞ്ചാരം, ഫ്ലവർഷോ, സെൽഫി പോയൻറ് തുടങ്ങിയ രസകരമായ കാഴ്ചകൾക്കൊപ്പം ജലമേള, പടയണി, പാട്ടോർമ എന്നീ കലാ പരിപാടിൾ, ഭക്ഷ്യമേള, വിപണന മേളയും ഫെസ്റ്റിനെ ജനകീയ മേളയാക്കി. 11 െറസിഡൻറ്സ് അസോസിയേഷൻ, അംഗൻവാടി, കുടുംബശ്രീ എന്നിവരുടെ കലാമേളയും ഫെസ്റ്റിന് നിറമേകി. ജലമേളയോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ഡ്രാഗൺ ബോട്ട് മത്സരം ജില്ല പൊലീസ് മേധാവി കാളിരാജ് എസ്. മഹേഷ് കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. േനാവൽ എൻ.സി.സി ഡെപ്യൂട്ടി കമാൻഡൻറ് കേണൽ എൻ.എ പ്രദീപ് മുഖ്യാതിഥിയായിരുന്നു. സാംസ്കാരിക സമ്മേളനം എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. ജലമേള സമാപന പൊതുസമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story