Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞുമനസ്സുകളിൽ ഇനി...

കുഞ്ഞുമനസ്സുകളിൽ ഇനി വർണവിസ്​മയം

text_fields
bookmark_border
വെള്ളിമാടുകുന്ന്: പഠനമൊഴിഞ്ഞ കുഞ്ഞു മനസ്സുകളിൽ ഇനി ഒന്നരമാസക്കാലം ചിത്രങ്ങളുടെയും കളിതമാശകളുടെയും ലോകം നിറയും. വനിത ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ബോയ്സിലെ കുട്ടികൾക്കാണ് കളിക്കൂട് -2018​െൻറ ഭാഗമായി ചിത്രകലാ പരിശീലന ക്യാമ്പ് ആരംഭിച്ചത്. വനിതാ ശിശുവികസന വകുപ്പി​െൻറയും കേരള ലളിതകലാ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് ചിത്രരചനാ പരിശീലനം. 11 വരെ ചിത്രകല പരിശീലന ക്യാമ്പ് നടക്കും. ആർട്ടിസ്റ്റ് മദനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേയ് 25 വരെ നടക്കുന്ന ക്യാമ്പിൽ സ്ഥാപനത്തിലെ കുട്ടികൾക്ക് സാഹിത്യകാരന്മാരെ പരിചയപ്പെടൽ, ഫുട്ബാൾ മത്സരം, ചെസ് പരിശീലനം, നീന്തൽ പരിശീലനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ വിവിധ സാഹിത്യകാരന്മാർ പെങ്കടുക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല ശിശു സംരക്ഷണ ഒാഫിസറും സ്ഥാപന സൂപ്രണ്ടുമായ ജോസഫ് റെബല്ലോ, കൗൺസിലർ കെ. അച്യുതൻ, ഒ.കെ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story