Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികൾ...

വ്യാപാരികൾ പ്രതിഷേധിച്ചു

text_fields
bookmark_border
ഫറോക്ക്: ഹർത്താൽ അനുകൂലികൾ ഫറോക്ക് അങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങൾ നിർബന്ധിപ്പിച്ച് അടപ്പിക്കുകയും വ്യാപാരികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫറോക്ക് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഇനി മുതൽ ഒരു ഹർത്താലിനും കടകമ്പോളങ്ങൾ അടക്കാൻ വ്യാപാരികൾ തയാറാകിെല്ലന്നും ഭീഷണിക്കു മുന്നിൽ മുട്ടുമടക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധി സമയത്തും വിഷുക്കച്ചവട സമയത്തും ഹർത്താൽ നടത്തി വ്യാപാരികളെയും ജനങ്ങളെയും ദ്രോഹിച്ച നടപടിയിലും യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് ഒ.പി. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി കെ.എം. ഹനീഫ, ഹർത്താൽ വിരുദ്ധമുന്നണി ജില്ല ജന. സെക്രട്ടറി പോൾസൺ, വി.സി. ഗോപാലകൃഷ്ണൻ, കെ. ബീരാൻ, കെ. പ്രേമൻ, എം.കെ. അബൂബക്കർ, കെ. മണി, ടി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. മഴവിൽവർണം പരിപാടിക്ക് സമാപനം കടലുണ്ടി: ഓട്ടിസം ദിനാചരണത്തി​െൻറ ഭാഗമായി ഹോപ്ഷോർ സ്പെഷൽ സ്കൂളിൽ സംഘടിപ്പിച്ച ത്രിദിന പരിപാടികൾക്ക് സമാപനം. സമാപന പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ഹോപ്ഷോറി​െൻറ പുതിയ പദ്ധതി വിഡിയോ കോൺഫറൻസിലൂടെ ട്രസ്റ്റ് ചെയർമാൻ ഖലീലുൽ ബുഖാരി തങ്ങൾ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി നജുമുൽ മേലത്ത് പദ്ധതി വിശദീകരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story