Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവരൾച്ചയിലും...

വരൾച്ചയിലും നോക്കുകുത്തിയായി ഈ കിണറുകൾ

text_fields
bookmark_border
നന്തിബസാർ: അധികൃതരുടെ ശ്രദ്ധയെത്താത്തതിനെത്തുടർന്നു മാലിന്യം നിറഞ്ഞ് പാതയോരത്തെ കിണറുകൾ ഉപയോഗശൂന്യമായി കിടക്കുന്നു. പെരുമാൾപുരത്തിനടുത്ത് പഴയ എ.ഇ.ഒ ഓഫിസിനടുത്ത് റോഡരികിൽ വലിയൊരു പൊതുകിണർ കുപ്പത്തൊട്ടിയായിരിക്കുകയാണ്. മറ്റൊന്ന് പഞ്ചായത്തുബസാറിലും വേറൊന്നു പാലൂർ ടൗണിലുമാണുള്ളത്. ഈ മൂന്നു കിണറുകളും മുമ്പ് ആളുകൾ കുടിവെള്ളത്തിനായി ഉപയോഗിച്ചതായിരുന്നു. ഇതിലൊന്ന് ആൽമറ പാടെ തകർന്നനിലയിലാണെങ്കിലും അടിഭാഗം തകർന്നിട്ടില്ല. ഇത് നിറയെ മാലിന്യമാണ്. പഞ്ചായത്ത് ബസാറിലേതു വലിയ കുഴപ്പമില്ല. പാലൂർ ടൗണിലേതും നല്ലതാണ്. എല്ലാറ്റിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ടൗണിലുള്ളവരും പ്രദേശവാസികളും ഏറെക്കാലം ഉപയോഗിച്ചിരുന്ന ഈ നീരുറവകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കാൻ നടപടി സ്വീകരിച്ചെങ്കിൽ എന്നാശിക്കുകയാണ് പ്രദേശവാസികൾ. ഒരു കിണർ തിക്കോടി ടൗണിലുമുണ്ടായിരുന്നു. വാഹനമിടിച്ച് ആൾമറ തകർന്നപ്പോൾ അപകട ഭീഷണിയുയർത്തുന്നതായി പറഞ്ഞ് കിണറിൽ ഇേപ്പാൾ വാഴവെച്ചിരിക്കുകയാണ്. നന്തിയിൽ കിണറുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ കെട്ടിടമാണുള്ളത്. മറ്റൊന്നു പഴയ െറയിൽവേ ഗേറ്റിനടുത്തുള്ളത് ഇതര സംസ്ഥാന തൊഴിലാളികൾ ഉപയോഗിക്കുന്നുണ്ട്. െറസി. അസോസിയേഷൻ വാർഷികാഘോഷം ചെങ്ങോട്ടുകാവ്‌: ടൗൺ െറസിഡൻറ്സ് അസോസിയേഷൻ (ട്രാക്) വാർഷികാഘോഷം കനാൽ പരിസരത്ത് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ട്രാക് പ്രസിഡൻറ് എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ ചിത്രരചന മത്സരത്തിൽ പങ്കെടുത്ത സോന സജീവനെയും മുതിർന്ന അംഗം എം.കെ.എ. കൃഷ്ണൻ നായരെയും ചടങ്ങിൽ ആദരിച്ചു. മെംബർ ടി.വി. സാദിഖ് സംസാരിച്ചു. ട്രഷറർ പി.പി. അബ്ദുല്ലക്കുട്ടി സ്വാഗതവും സെക്രട്ടറി പി.എം. അനിൽകുമാർ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story