Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിർമാണ തൊഴിലാളി...

നിർമാണ തൊഴിലാളി ക്ഷേമനിധി: അംഗത്വം പുതുക്കൽ മേയ്​ 15വരെ നീട്ടണമെന്ന്​

text_fields
bookmark_border
കോഴിക്കോട്: നിർമാണ തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കൽ മാർച്ച് 31ന് അവസാനിപ്പിച്ച നടപടി പെൻഷൻ പറ്റുന്ന നിരവധി തൊഴിലാളികളെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ അംഗത്വം പുതുക്കുന്നതിന് മുൻകാലങ്ങളിലേതുപോലെ മേയ് 15 വരെ അവസരം നൽകണമെന്ന് ജനത കൺസ്ട്രക്ഷൻ ജനറൽവർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അംഗത്വം പുതുക്കാത്തതി​െൻറ പേരിൽ മുൻ കാലങ്ങളിലില്ലാത്തവിധം തൊഴിലാളികളുടെ പെൻഷൻ ഉൾെപ്പടെയുള്ള ആനുകൂല്യങ്ങൾ തടയുന്നത് തികച്ചും തൊഴിലാളി ദ്രോഹമാണ്. 60 വയസ്സ് കഴിഞ്ഞ നിർധനരായ തൊഴിലാളികേളാടുള്ള ഇത്തരം സമീപനത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യെപ്പട്ടു. വർക്കിങ് പ്രസിഡൻറ് കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.പി. ശങ്കരൻ, വി.പി. വർക്കി, െഎ.എ. റപ്പായി ഭാസ്കരൻ കൊഴുക്കല്ലൂർ, ഗിരീഷ് രാമനാട്ടുകര, വാസു കൊടക്കല്ലിമ്മൽ എന്നിവർ സംസാരിച്ചു. വികലാംഗർ വിഷുവിന് പട്ടിണി സമരം നടത്തും കോഴിക്കോട്: വിഷുവിന് മുമ്പ് വികലാംഗ പെൻഷൻ കുടിശ്ശിക സഹിതം നൽകിയില്ലെങ്കിൽ കേരള വികലാംഗ സഹായ സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 14ന് വിഷുദിനത്തിൽ കിഡ്സൺ കോർണറിൽ സംസ്ഥാന ഭാരവാഹികളും ജില്ല ഭാരവാഹികളും പട്ടിണിസമരം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.വി. നാമദേവൻ, സ്ഥാപക നേതാവ് കെ. അശോകൻ, സത്യൻ കാപ്പാട്, ഒ.എം. നാസർ, മുഹമ്മദ് പാഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story